ഹാട്രിക്കുമായി ക്രിസ്റ്റിയാനോ അവതരിച്ചു; അത്‌ലറ്റികോയെ തകർത്ത് യുവന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

  • 171
    Shares

യുവന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. അത്‌ലറ്റികോ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി 3-2ന് തകർത്താണ് യുവന്റസ് അവസാന എട്ടിലെത്തിയത്. ആദ്യ പാദത്തിൽ 0-2ന് തോറ്റ യുവന്റസ് വൻ തിരിച്ചുവരവാണ് നടത്തിയത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കുമായി കളം നിറഞ്ഞപ്പോൾ രണ്ടാം പാദത്തിൽ യുവന്റസ് 3-0ന് ജയിച്ചു.

തുടക്കം മുതലെ അത്‌ലറ്റികോ ബോക്‌സിൽ യുവന്റസ് താരങ്ങൾ ഇരച്ചുകയറി വന്നു. 27ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ ആദ്യ ഗോൾ സ്വന്തമാക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ യുവന്റസ് ഒരു ഗോളിന് മുന്നിട്ട് നിന്നു. രണ്ടാം പകുതി ആരംഭിച്ചതിന് തൊട്ടുപിന്നാലെ 49ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ അടുത്ത ഹെഡ്ഡറും ഗോൾ ലൈൻ കടന്നു. ഇതോടെ അഗ്രഗേറ്റ് സ്‌കോർ 2-2 എന്ന നിലയിലായി

രണ്ടാം ഗോൾ നേടിയതോടെ യുവന്റസ് ആക്രമണത്തിന്റെ മൂർച്ച വർധിപ്പിച്ചു. ഡിബാലെയെയും കീനിനെയും കോച്ച് ഗ്രൗണ്ടിലിറക്കി. 86ാം മിനിറ്റിൽ യുവന്റസിന് അനുകൂലമായ ലഭിച്ച പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ ഹാട്രിക് തികച്ചു. ഒപ്പം യുവന്റസ് ക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *