ഹോട്ടൽ ജീവനക്കാരന് റൊണാൾഡോ നൽകിയ ടിപ്പ് കണ്ട് കണ്ണുതള്ളി ഫുട്ബോൾ പ്രേമികൾ
ലോകകപ്പിൽ നിന്നും പോർച്ചുഗൽ പുറത്തായതിന് ശേഷം ക്രിസ്റ്റ്യാനോ റൊണോൾഡോ നേരേ പറന്നത് ഗ്രീസിലേക്കായിരുന്നു. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനായി വേണ്ടിയായിരുന്നു താരത്തിന്റെ യാത്ര. ഗ്രീസിലെ ഫെലോപ്നീസിലെ ആഡംബര റിസോർട്ടായ കോസ്റ്റ നവറിനോയാണ് താരം താമസിക്കാനായി തെരഞ്ഞെടുത്തത്
ഗ്രീസിൽ നിന്നുമാണ് റൊണാൾഡോ ഇറ്റാലിയിലേക്ക് എത്തിയത്. ഇറ്റലിയിലേക്കുള്ള യാത്രക്ക് മുമ്പായി റൊണാൾഡോ റിസോർട്ട് ജീവനക്കാർക്ക് നൽകി ടിപ്പാണ് ഇപ്പോഴത്തെ വാർത്ത. 17850 പൗണ്ടാണ് റൊണാൾഡോ റിസോർട്ട് ജീവനക്കാർക്ക് നൽകിയ ടിപ്പ്. ഏകദേശം 16 ലക്ഷം ഇന്ത്യൻ രൂപ വരുമിത്
ക്രിസറ്റിയാനോ നൽകിയ ടിപ്പ് കണ്ട് അന്തം വിട്ടിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ. ഇഷ്ടക്കാർക്കായി എന്തും നൽകുന്നതാണ് റോണോയുടെ ശീലം. നൂറ് മില്യൺ ഡോളറിനാണ് റോണോയോ യുവന്റസ് റയൽ മാഡ്രിഡിൽ നിന്നും വാങ്ങിയത്.