റൊണാൾഡോ റയൽ വിടുമോ; ഒടുവിൽ യുവന്റസിന്റെ പ്രതികരണമെത്തി

  • 308
    Shares

റഷ്യയിൽ ലോകകപ്പ് പുരോഗമിക്കുമ്പോഴും ഫുട്‌ബോൾ ആരാധകർ മറ്റൊരു വാർത്തക്കും പിന്നിലാണ്. പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുമെന്ന് തരത്തിലുള്ള വാർത്തകൾ സജീവമായി നിൽക്കുകയാണ്. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിലേക്കാകും റോണോ കൂടുമാറുക എന്നാണ് വാർത്തകൾ

ഇറ്റാലിയൻ മാധ്യമങ്ങളാണ് ആദ്യം വാർത്ത പുറത്തുകൊണ്ടുവന്നത്. ഇത് മറ്റ് യൂറോപ്യൻ മാധ്യമങ്ങളും ആഘോഷിച്ചു. അഭ്യുഹങ്ങൾ പ്രചരിക്കുമ്പോഴും ക്രിസ്റ്റിയാനോ റൊണാൾഡോയോ യുവന്റസോ പ്രതികരിക്കാത്ത് ആരാധകരുടെ ആശങ്ക വർധിപ്പിക്കുകയും ചെയ്തു. എന്നാലൊടുവിൽ യുവന്റസ് മൗനം വെടിയുകയാണ്.

റൊണാൾഡോയെ ടീമിലെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും യുവന്റസിന്റെ പ്രതികരണത്തിൽ മനസ്സിലാക്കാനായി ഏറെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളെ കൊണ്ട് പറ്റുന്ന പോലെ മുതലെടുപ്പ് നടത്തുമെന്നാണ് യുവന്റസിന്റെ പ്രതികരണം.

ട്രാൻസ്ഫർ വിൻഡോയിലെ എല്ലാ സാധ്യതയും മുതലെടുക്കുമെന്ന യുവന്റസിന്റെ വാക്കുകൾ റൊണാൾഡോക്ക് പിന്നിൽ അവരുണ്ടെന്ന് തെളിയിക്കുന്നതാണെന്ന് ഫുട്‌ബോൾ പണ്ഡിതരും വിലയിരുത്തുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *