ക്രിസ്റ്റ്യാനോ ഗോൾ വേട്ട തുടങ്ങി; യുവന്റസിന് തകർപ്പൻ ജയം

  • 48
    Shares

ഇറ്റാലിയൻ ലീഗായ സീരി എയിൽ ഗോൾ വേട്ടക്ക് തുടക്കമിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്റസിനായി ഇറങ്ങിയ ആദ്യ മൂന്ന് മത്സരത്തിലും ഗോൾ കണ്ടെത്താനാകാതെ വിഷമിച്ച താരം നാലാം മത്സരത്തിൽ ഇരട്ട ഗോളുകളോടെ വരവറിയിച്ചു.

ക്രിസ്റ്റിയാനോയുടെ മികവിൽ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സാസുവോളയെ പരാജയപ്പെടുത്തി. സൂപ്പർ താരം ഫോമിലേക്ക് തിരിച്ചെത്തിയത് യുവന്റസിന് ആത്മവിശ്വാസം നൽകും. ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് തുടങ്ങാനിരിക്കുകയാണ്.

50, 65 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. സീരി എയിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച യുവന്റസ് 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *