റൊണാൾഡോയുടെ ട്രാൻസ്ഫർ 105 മില്യൺ യൂറോയ്ക്ക്; ഇനി അങ്കം യുവന്റസിലാണ്

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറി. 105 ദശലക്ഷം യൂറോക്കാണ്(805 കോടി രൂപ) ക്രിസ്റ്റ്യാനോ യുവന്റസിലേക്ക് ചേക്കേറുന്നത്.

റയൽ മാഡ്രിഡ് തന്നെയാണ് റൊണാൾഡോയുടെ ട്രാൻസ്ഫർ സംബന്ധിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്. 105 മില്യൺ യൂറോക്ക് റൊണാൾഡോയെ കൈമാറാൻ യുവന്റസ് ഡയറക്ടർമാർ സമ്മതിക്കുകയായിരുന്നു. നിലവിൽ ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്ന റൊണാൾഡോയെ കാണാൻ യുവന്റസ് പ്രസിഡന്റ് യാത്ര തിരിച്ചിട്ടുണ്ട്.

നീണ്ട ഒമ്പത് വർഷം റയലിനായി ബൂട്ട് കെട്ടിയ ശേഷമാണ് ക്രിസ്റ്റ്യാനോ ക്ലബ് വിടുന്നത്. ക്ലബ്ബിനെ നാല് ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തിച്ചത് റൊണാൾഡോയുടെ പ്രകടനത്തിന് മികവിലായിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *