റൊണാൾഡോ ധനമോഹി, കൂറുമാറ്റം പണം മോഹിച്ച്; വിമർശനവുമായി ലാലീഗ പ്രസിഡന്റ്

  • 171
    Shares

ഒമ്പത് വർഷത്തെ റയൽ മാഡ്രിഡ് ജീവിതം ഒഴിവാക്കി ഇറ്റാലിയൻ ക്ലബ്ബലായ യുവന്റസിലേക്ക് ചേക്കേറിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ച് ലാലീഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. സ്‌പെയിനിൽ നിന്നുമുണ്ടാക്കുന്നതിനേക്കാൾ പണം ഇറ്റലിയിൽ ഉണ്ടാക്കാൻ കഴിയുമെന്നതിനാലാണ് റൊണാൾഡോ യുവന്റസിലേക്ക് പോയതെന്ന് ടെബാസ് കുറ്റപ്പെടുത്തി

സ്‌പെയിനിനെ അപേക്ഷിച്ച് സാമ്പത്തിക നിയന്ത്രണങ്ങൾ ഇറ്റലിയിൽ കുറവാണ്. ഇതാണ് താരത്തെ ഇറ്റലിയിലേക്ക് കൂടുമാറാൻ പ്രേരിപ്പിച്ചത്. ലാലീഗ മികച്ച ലീഗാണെങ്കിലും താരങ്ങളുടെ ടാക്‌സ് സംബന്ധിച്ച നിബന്ധനങ്ങൾ കുറച്ച് കടുപ്പമേറിയതാണ്. വൻതുക പ്രതിഫലം വാങ്ങുന്ന താരങ്ങൾക്ക് ടാക്‌സ് നിബന്ധന മൂലം വലിയ തുക നഷ്ടപ്പെടും

ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായാണ് റൊണാൾഡോ ഇറ്റലിയിലേക്ക് പോയത്. സ്‌പെയിനിൽ ടാക്‌സ് വെട്ടിപ്പ് കേസിൽാ റൊണാൾഡോ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. നൂറു ദശലക്ഷം യൂറോ മുടക്കിയാണ് യുവന്റസ് ക്രിസ്റ്റിയാനോയെ ഇറ്റലിയിലെത്തിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *