കൊഴിഞ്ഞുപോക്ക് തുടരുന്നു; റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു താരം കൂടി റയൽ വിട്ടു

  • 203
    Shares

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതിന് പിന്നാലെ റയൽ മാഡ്രിഡിന്റെ ഒരു താരം കൂടി ക്ലബ് വിട്ടു. പ്രതിരോധ നിരയിലെ ശക്തനായ അഷ്‌റഫ് ഹക്കീമാണ് ക്ലബ് വിട്ടത്. ലാ ലീഗയിൽ നിന്ന് ജർമൻ ലീഗിലേക്കാണ് താരത്തിന്റെ കൂടുമാറ്റം. ബൊറൂസിയ ഡോർട്മുണ്ടിലേക്കാണ് ഹക്കീമിന്റെ മാറ്റം

മൊറൊക്കോയുടെ ദേശീയ താരമാണ് അഷ്‌റഫ് ഹക്കീം. ലോകകപ്പിൽ മൊറോക്കോയ്ക്ക് വേണ്ടി എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ തന്നെ താരം സ്ഥാനം പിടിച്ചിരുന്നു. രണ്ട് വർഷത്തെ കരാറിലാണ് ഡോർട്മുണ്ടിലേക്ക് അഷ്‌റഫ് ഹക്കീം എത്തുന്നത്.

പുതിയ സീസണിൽ സ്പാനിഷ് താരം ഓഡ്രിയോസോളയെ റയൽ മാഡ്രിഡ് സ്വന്തമാക്കിയതിന് പിന്നാലെയാണ് താരം ഡോർട്മുണ്ടിലേക്ക് മാറുന്നത്. കർവാഹാൾ, ഓഡ്രിയോസോള എന്നിവരുള്ളപ്പോൾ തനിക്ക് ക്ലബ്ബിൽ സ്ഥാനമുണ്ടാകില്ലെന്ന തിരിച്ചറിവാണ് ട്രാൻസ്ഫറിന് പിന്നിൽ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *