റയലിന്റെ ചരിത്രത്തിൽ എന്നും നീയുണ്ടാകും; റൊണാൾഡോക്ക് വിട ചൊല്ലി സഹതാരങ്ങളുടെ കുറിപ്പുകൾ
ഒമ്പത് വർഷം നീണ്ട റയൽ മാഡ്രിഡ് യാത്ര അവസാനിപ്പിച്ച് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറുന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വികാരനിർഭരമായ വിട ചൊല്ലൽ കുറിപ്പുകളുമായി റയലിലെ സഹതാരങ്ങൾ. റയലിന്റെ എക്കാലത്തെയും മികച്ച താരത്തിന് ട്വിറ്ററിലൂടെയാണ് താരങ്ങൾ യാത്രയയപ്പ് നേരുന്നത്.
ഒമ്പത് വർഷത്തിന് ശേഷം റൊണാൾഡോ റയൽ വിടുന്നതായി ഇന്നലെയാണ് സ്ഥിരീകരണം വന്നത്. റയൽ മാഡ്രിഡ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഇക്കാര്യം ഔദ്യോഗികമായി തന്നെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആരാധകർക്ക് നന്ദി പറഞ്ഞ് റൊണാൾേഡോയും രംഗത്തുവന്നു.
An incredible player and a top guy! It has been a pleasure to play alongside you for the last 5 years. Good luck for the future my friend ???? pic.twitter.com/KBYLMYaWjP
— Gareth Bale (@GarethBale11) July 10, 2018
റൊണാൾഡോ മികച്ച കളിക്കാരനും വലിയ വ്യക്തിയുമാണെന്ന് ഗാരത് ബെയ്ൽ ട്വിറ്ററിൽ കുറിച്ചു. അഞ്ച് വർഷം നിനക്കൊപ്പം കളിക്കാൻ സാധിച്ചത് സന്തോഷം നൽകുന്നു. ഭാവിജീവിതം ശുഭകരമായിരിക്കട്ടെയെന്നും ബെയ്ൽ കുറിച്ചു
Com você eu aprendi, aproveitei e ganhei. Obrigado por tudo, amigo. pic.twitter.com/e4oWYzB7zm
— Casemiro (@Casemiro) July 10, 2018
നിന്നിൽ നിന്ന് ഒരുപാട് പഠിക്കാനും അത് ആസ്വദിക്കാനും സാധിച്ചുവെന്നായിരുന്നു ബ്രസീലിയൻ താരം കാസിമിറോയുടെ കുറിപ്പ്. റയൽ ചരിത്രത്തിൽ നീ ഒരു പ്രത്യേക ഇടം അർഹിക്കുന്നുവെന്ന് റയൽ മാഡ്രിഡിന്റെ നായകൻ സെർജിയോ റാമോസ് ട്വിറ്ററിൽ കുറിച്ചു. നിന്റെ ഗോളുകൾ, തന്ത്രങ്ങൾ, ഒരുമിച്ച് നേടിയ വിജയങ്ങൾ. നിന്നെ എന്നും ഞങ്ങൾ ഓർമിക്കുമെന്നും റാമോസ് പറഞ്ഞു
.@Cristiano, your goals, your numbers and everything we've won together speak for themselves. You have earned a special place in the history of @RealMadrid. As Madridistas we'll remember you always. It's been a pleasure to play alongside you, bicho. Big hig and good luck! ??? pic.twitter.com/NaywaDd3gw
— Sergio Ramos (@SergioRamos) July 10, 2018
Crucial for the trophies we won in the past years! A true champion. It was a pleasure playing with you! All the best, legend. @Cristiano pic.twitter.com/1C5x2ARSBT
— Toni Kroos (@ToniKroos) July 10, 2018
Ha sido un placer jugar a tu lado, has sido un ejemplo en todos los sentidos. Te deseo mucha suerte en tu nueva etapa @Cristiano ⚽️? pic.twitter.com/9p0zXSWMxa
— Marco Asensio (@marcoasensio10) July 10, 2018