ലോകം കാത്തിരിക്കുന്ന പോരാട്ടം; റയലിനെതിരെ റൊണാൾഡോ ആഗസ്റ്റിൽ ഇറങ്ങും

Loading...
  • 383
    Shares

ഒമ്പത് വർഷത്തിന് ശേഷം റയൽ മാഡ്രിത് വിടുന്നതായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെയാണ് അറിയിച്ചത്. ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്കാണ് താരം ചേക്കേറിയത്. എന്നാൽ തൊട്ടടുത്ത മാസം തന്നെ റയൽ മാഡ്രിഡുമായി പോരിനിറങ്ങേണ്ട അവസ്ഥയിലാണ് ക്രിസ്റ്റിയാനോക്ക്

ആഗസ്റ്റ് നാലിന് റയൽ മാഡ്രിഡും യുവന്റസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ യുവന്റസിന്റെ ആക്രമണം നയിക്കുന്നത് റൊണാൾഡോയായിരിക്കും. ഇന്റർനാഷനൽ ചാമ്പ്യൻസ് കപ്പിന്റെ ഭാഗമായിട്ടാണ് റയൽ-യുവന്റസ് പോരാട്ടം നടക്കുന്നത്.

ആഗസ്റ്റ് നാലിന് അമേരിക്കയിലെ മേരിലാൻഡിലാണ് മത്സരം. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ശേഷം യുവന്റസും റയലും നേർക്കുനേർ വരുന്ന മത്സരം കൂടിയാണിത്. അന്ന് ക്രിസ്റ്റ്യാനോയുടെ ബൈസൈക്കിൾ കിക്ക് ഗോളിലൂടെ റയൽ സെമിയിലേക്ക് മുന്നേറുകയായിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *