ക്രിസ്റ്റിയാനോ റൊണാൾഡോക്ക് അർഹിക്കുന്ന ആദരം നൽകാനൊരുങ്ങി റയൽ മാഡ്രിഡ്

  • 179
    Shares

ലാ ലീഗ വമ്പൻമാരായ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒമ്പത് വർഷത്തെ സേവനം അവസാനിപ്പിച്ച് താരം യുവന്റസിലേക്ക് ചേക്കേറിയപ്പോൾ അർഹിച്ച യാത്രയയപ്പ് നൽകിയില്ലെന്ന് ആരാധകർ ക്ലബ്ബിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങളെ ചെറുക്കാനുള്ള ഒരുക്കത്തിലാണ് റൽ മാഡ്രിഡ് ഇപ്പോൾ

തങ്ങളുടെ എക്കാലത്തെയും ഇതിഹാസ താരത്തിന് ഏറ്റവും മികച്ച രീതിയിലുള്ള ആദരം നൽകാനാണ് റയൽ ഒരുങ്ങുന്നത്. 2019 വർഷത്തെ സാന്റിയാഗോ ബർണബു ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടത്തിനായി റയൽ യുവന്റസിനെ ക്ഷണിക്കും. ഇതോടൊപ്പം ക്രിസ്റ്റ്യാനോയെ ആദരിക്കുകയും ചെയ്യും

ഈ വർഷം എ സി മിലാനുമായി മത്സരം തീരുമാനിച്ചതിനാലാണ് അടുത്ത വർഷത്തെ സാന്റിയാഗോ ബർണബു ട്രോഫിക്കായി യുവന്റസിനെ ക്ഷണിക്കുന്നത്. നേരത്തെ റൗൾ ഗോൺസാൽവസ് അൽ സാദിലേക്ക് പോയപ്പോഴും റയൽ ഇതേ പോലെ താരത്തിന്റെ ടീമുമായി മത്സരം കളിച്ചിരുന്നു. ഇതിഹാസ താരങ്ങളെ റയൽ ആദരിക്കുന്ന രീതിയാണിത്

ADVT ASHNAD

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *