റൊണാൾഡോ തിരിച്ചെത്തുമെന്ന് റയൽ പ്രസിഡന്റ്; അമ്പരന്ന് ഫുട്‌ബോൾ ലോകം

  • 101
    Shares

ക്രിസ്റ്റിയാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ്. എൽ ചിരിഗുന്റോ ടിവിയോട് സംസാരിക്കുമ്പോഴാണ് സൂപ്പർ താരം റയലിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന് പെരസ് പറഞ്ഞത്.

ഇപ്പോൾ റൊണാൾഡോയെ കണ്ടാൽ താൻ കെട്ടിപ്പുണർന്ന് വരവേൽക്കും. റയൽ മാഡ്രിഡ് കണ്ട ഏറ്റവും മികച്ച താരമാണ് റൊണാൾഡോ. താരം എന്തായാലും റയലിലേക്ക് മടങ്ങിയെത്തും. ചിലപ്പോൾ അത് വിരമിച്ചതിന് ശേഷമാകും എന്നും പെരസ് പറഞ്ഞു. പെരസിന്റെ പ്രസ്താവന ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഒമ്പത് വർഷം റയലിനൊപ്പമുണ്ടായിരുന്ന റൊണാൾഡോ ഈ സീസൺ തുടക്കത്തിലാണ് ഇറ്റാലിയൻ സിരീ എ ക്ലബ്ബായ യുവന്റസിലേക്ക് മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *