എന്തു കൊണ്ട് ക്രിസ്റ്റിയാനോ ഇതിഹാസമാകുന്നു; അറിയണം താരത്തിന് മാത്രമുള്ള കഴിവുകൾ

  • 427
    Shares

കരിയറിന്റെ അവസാന ഘട്ടത്തിലാണ് പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ. 33കാരനായ താരത്തിന്റെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് പറയുമ്പോഴും ഫിറ്റ്‌നസ് കൊണ്ട് ഫുട്‌ബോൾ ലോകത്തെ അമ്പരപ്പിക്കുകയാണ് താരം. ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് ഉറപ്പിക്കുന്ന തരത്തിലെ ശാരീരിക ക്ഷമത വ്യക്തമാക്കുന്നുണ്ട് ഓരോ കളിയിലും ക്രിസ്റ്റിയാനോ.

പത്ത് വർഷം കൂടി താൻ ഫുട്‌ബോൾ കളിക്കുമെന്നാണ് സി ആർ 7 തന്നെ അവകാശപ്പെടുന്നത്. തന്റെ ക്ഷമതയിൽ അത്രയധികം വിശ്വാസമുണ്ട് താരത്തിന്. ക്രിസ്റ്റ്യാനോയുടെ ചാട്ടമാണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്തെ ചർച്ചാ വിഷയം. ഫുട്‌ബോളിൽ എന്നല്ല, മറ്റേത് കായിക ഇനങ്ങളിലും നിലത്ത് നിന്ന് ഇത്രയും ഉയരത്തിൽ ഒറ്റയടിക്ക് ചാടാൻ മികവുള്ള മറ്റൊരു താരമില്ലെന്നതാണ് ക്രിസ്റ്റിയാനോയെ വേറിട്ട് നിർത്തുന്നത്.

നിലത്തു നിന്ന് 2.6 അടിയോളം ഉയരത്തിൽ ചാടാൻ ക്രിസ്റ്റിയാനോക്ക് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടതാണ്. നിന്ന നിൽപ്പിൽ ആണെങ്കിൽ ഒരടി ആറിഞ്ച് ഉയരത്തിലും ഓടി വന്നാണെങ്കിൽ രണ്ടടി ആറിഞ്ചും താരം ഉയർന്നുചാടും. ഒരിക്കൽ 2.8 അടിയും താരം ചാടി ഉയർന്നിട്ടുണ്ട്.

്അമേരിക്കൻ നാഷണൽ ബാസ്‌ക്റ്റ് ബോൾ അസോസിയേഷൻ കളിക്കാരുടെ ശരാശരി പ്രകടനത്തേക്കാൾ മികച്ചതാണിത്. ചാടുന്നതിനൊപ്പം കാലുകൾ പുറകിലേക്ക് വെക്കുന്നത് സെന്റർ ഓഫ് ഗ്രാഫിറ്റി ഉയർത്തുകയും ഇതുവഴി അന്തരീക്ഷത്തിൽ അധിക സമയം നിൽക്കാനും ക്രിസ്റ്റ്യാനോക്ക് സാഹയകരമാകുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ മൊറോക്കക്കെതിരായി ഗോൾ നേടിയ ശേഷവും റോണോ നടത്തിയ ചാട്ടം ഫുട്‌ബോൾ പ്രേമികളുടെ മനസ്സ് കവർന്നിരുന്നു. ആറടി ഒരിഞ്ച് പൊക്കമുള്ള താരത്തിന്റെ കഠിന പരിശീലനമാണ് ഇതിന് പിന്നിൽ. കാൽ മസിലുകൾക്ക് വേണ്ടി പ്രത്യേക പരിശീലനവും പ്രോട്ടീൻ ഭക്ഷണവും ചാട്ടത്തിന് ക്രിസ്റ്റിയാനോയെ സഹായിക്കുന്നു.

മത്സരത്തിൽ മണിക്കൂറിൽ 33.6 കിലോമീറ്റർ വേഗതയിൽ ശരാശരി 33 തവണയോളം താരം മൈതാനത്ത് ഓടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ശരാശരി 16 കിലോമീറ്ററാണ് പിന്നിടുന്ന ദൂരം. 129 കിലോമീറ്റർ വേഗതിയുള്ള ഷോട്ടുകൾ തൊടുക്കാനുള്ള കഴിവും ക്രിസ്റ്റിയാനോക്കുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *