മൊറോക്കോ മികച്ച രീതിയിൽ പോരാടി; പക്ഷേ ഭാഗ്യം ഞങ്ങൾക്കൊപ്പമായിരുന്നു: ക്രിസ്റ്റ്യാനോ റൊണാൾഡോ

  • 247
    Shares

മൊറോക്കക്കെതിരായ വിജയത്തിന് ശേഷം മനസ്സ് തുറന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിൽ മേധാവിത്വം പുലർത്തിയ മൊറോക്കോ പോർച്ചുഗലിനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. ക്രിസ്റ്റ്യാനോ തുടക്കത്തിൽ നേടിയ ഒരു ഗോളിനായിരുന്നു പോർച്ചുഗലിന്റെ ജയം.

നിർണായകമായ കളിയായിരുന്നു നടന്നത്. പരാജയപ്പെട്ടിരുന്നുവെങ്കിൽ രണ്ടാം റൗണ്ടിലേക്കുള്ള പോക്ക് പ്രയാസമാകുമായിരുന്നു. കളിയിൽ എനിക്ക് ഗോളടിക്കാൻ സാധിച്ചു. ഭാഗ്യത്താൽ മത്സരത്തിന്റെ ഗതിയെ നിർണയിക്കുന്ന ഗോളായി അതുമാറി. പക്ഷേ മൊറോക്കോ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. റൊണാൾഡോ പറഞ്ഞു

മുന്നേറ്റ നിരയിൽ മികച്ച ഫിനിഷർ ഇല്ലാതിരുന്നതാണ് മൊറോക്കക്ക് വിനയായത്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അതൊന്നും ഗോളായി മാറ്റാൻ അവർക്ക് സാധിച്ചിരുന്നില്ല. മറുവശത്ത് ക്രിസ്റ്റ്യാനോയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു കണ്ടിരുന്നത്.

മത്സരത്തിലെ നാലാം മിനിറ്റിൽ നേടിയ ഗോൾ വഴിയാണ് പോർച്ചുഗൽ ജയിച്ചത്. കോർണർ കിക്കിൽ നിന്ന് റൊണാൾഡോ ലക്ഷ്യം കാണുകയായിരുന്നു. ലോകകപ്പിൽ ഇതോടെ ക്രിസ്റ്റിയാനോക്ക് നാല് ഗോളുകളായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *