സി ആർ 7 ഇന്നിറങ്ങുന്നു; യുവന്റസ് ജഴ്‌സിൽ റൊണാൾഡോക്ക് അരങ്ങേറ്റം

  • 259
    Shares

റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാന റൊണാൾഡോ ഇന്ന് അരങ്ങേറ്റ മത്സരത്തിനിറങ്ങുന്നു. വില്ലാർ പിരോസയിൽ അവരുടെ ബി ടീമിനെതിരെ സൗഹൃദ മത്സരത്തിനായാണ് യുവന്റസ് ജഴ്‌സിൽ റൊണാൾഡോയിറങ്ങുന്നത്.

യുവന്റസിന്റെ ഉടമസ്ഥരായ ആഗ്നെല്ലി കുടുംബത്തിന്റെ വേനൽക്കാല വസതിയും എസ്‌റ്റേറ്റും സ്ഥിതി ചെയ്യുന്ന കൊച്ചു നഗരമാണ് വില്ലാർ പിരോസ. 4100 ആളുകൾ മാത്രമാണ് പട്ടണത്തിലെ ആകെ ജനസംഖ്യ. എന്നാൽ ഇതിന്റെ എത്രയോ ഇരിട്ടിയാളുകൾ ഇന്ന് മത്സരം കാണാനായി സ്‌റ്റേഡിയത്തിലെത്തുമെന്നാണ് കരുതുന്നത്. ക്രിസ്റ്റിയാനോയുടെ യുവന്റിസിലെ ആദ്യ മത്സരമെന്ന പ്രത്യേകതയുള്ളതിനാൽ അതീവ സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിര്കകുന്നത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളി തുടങ്ങി അഞ്ച് മിനിറ്റാകുമ്പോൾ ആരാധകർ മൈതാനത്തേക്ക് കയറും. പിന്നെ പ്രിയ താരങ്ങളെ ആരാധകർക്ക് അടുത്ത് കാണാനും ആശംസിക്കാനുമുള്ള അവസരമാണ്. പുതിയ താരങ്ങൾക്കുള്ള വരവേൽപ്പ് യുവന്റസ് കാലാകാലങ്ങളായി നൽകുന്നത് ഇത്തരത്തിലാണ്

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *