ബ്ലാസ്റ്റേഴ്‌സിന്റേത് യഥാർഥ ആരാധകരല്ല, സീസണോടെ ക്ലബ് വിടുമെന്നും സി കെ വിനീത്

  • 188
    Shares

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നിരശാജനകമായ പ്രകടനം തുടരുന്നതിനിടെ ആരാധകർക്കെതിരെ രൂക്ഷവിമർശനവുമായി ടീമിലെ സൂപ്പർതാരം സി കെ വിനീത്. ബ്ലാസ്റ്റേഴ്‌സിന്റേത് യഥാർഥ ആരാധകരല്ലെന്നാണ് സി കെ വിനീത് ആരോപിക്കുന്നത്. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് വിനീത് മഞ്ഞപ്പടക്കെതിരെ ആഞ്ഞടിച്ചത്.

ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷം വിനീതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വൻ രോഷപ്രകടനം നടന്നിരുന്നു. മത്സരത്തിനിടെ ഗോളെന്നുറപ്പിച്ച രണ്ട് സുവർണാവസരങ്ങളാണ് താരം പാഴാക്കിയത്. ഇതോടെയാണ് ആരാധകർ കൂവി വിളിച്ച് താരത്തെ എതിരേറ്റത്. വിനീതിനെ ടീമിൽ നിന്നും പുറത്താക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു.

യഥാർഥ ആരാധകർ നല്ലതും മോശവുമായ അവസ്ഥയിൽ ടീമിന് ഒപ്പം നിൽക്കുന്നവരാണ്. ഗോളവസരങ്ങൾ തുലയ്ക്കുന്നത് ഫുട്‌ബോളിൽ സാധരണമാണ്. കളിക്കാരന്റെ സമ്മർദം മനസ്സിലാക്കി അവരെ പിന്തുണക്കുകയെന്ന ധർമം ആരാധകർ ചെയ്യുന്നില്ല. ഈ സീസണ് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നും സി കെ വിനീത് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *