ചെന്നൈയും വിട്ടു; സികെ വിനീത് ഇനി ജംഷഡ്പൂർ എഫ് സിയിൽ
മലയാളി താരം സി കെ വിനീത് ഇനി ജംഷഡ്പൂർ എഫ് സിയുടെ താരം. കഴിഞ്ഞ സീസൺ ആരംഭം വരെ കേരളാ ബ്ലാസ്റ്റേഴ്സ് താരമായിരുന്നു വിനീത്. സീസണിന്റെ ഇടയിൽ ലോൺ അടിസ്ഥാനത്തിൽ ചെന്നൈ എഫ്സിയിലേക്ക് എത്തുകയായിരുന്നു. ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിച്ചതോടെയാണ് വിനീത് പുതിയ ക്ലബ്ബിലേക്ക് ഇപ്പോൾ എത്തുന്നത്.
ജംഷഡ്പൂർ എഫ് സിയുമായി ഒരു വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. 2015 മുതൽ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിനീത് ക്ലബ്ബിനായി 11 ഗോളുകൾ നേടിയിട്ടുണ്ട്.