Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

അഭിമാനത്തോടെ ഇന്ത്യ; 66 മെഡലുകളുമായി കോമൺവെൽത്ത് ഗെയിംസിൽ മൂന്നാം സ്ഥാനം

Sports

അഭിമാനത്തോടെ ഇന്ത്യ; 66 മെഡലുകളുമായി കോമൺവെൽത്ത് ഗെയിംസിൽ മൂന്നാം സ്ഥാനം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ആതിഥേയരായ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ അഭിമാനാർഹമായ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 26 സ്വർണവും 20 വെള്ളിയും 20 വെങ്കലവുമടക്കം 66 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

കഴിഞ്ഞ ഗെയിംസിനേക്കാൾ മെഡൽ നേട്ടത്തിൽ വർധനവുണ്ടാക്കാനും ഇന്ത്യക്ക് സാധിച്ചു. ഗ്ലാസ്‌കോ ഗെയിംസിൽ 64 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ 2010ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഗെയിംസിലാണ് ഇതുവരെയുള്ള മികച്ച പ്രകടനം. 2011ൽ 101 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്.

80 സ്വർണവും 59 വെള്ളിയും 59 വെങ്കലവും സഹിതം 198 മെഡലുകളാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 45 സ്വർണവും 45 വെള്ളിയും 46 വെങ്കലവും നേടി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമെത്തി.

പതിനാറ് മെഡലുകൾ ഷൂട്ടിംഗിൽ നിന്ന് ഇന്ത്യ സ്വന്തമാക്കി. ഇതിൽ ഏഴ് സ്വർണവും നാല് വെള്ളിയും ഉൾപ്പെടുന്നു. ഗുസ്തിയിൽ നിന്ന് 12 മെജലും ഭാരോദ്വഹനത്തിൽ നിന്ന് ഒമ്പതും ബോക്‌സിംഗിൽ നിന്ന് ഒമ്പതും ബാഡ്മിന്റണിൽ നിന്ന് ആറും അത്‌ലറ്റിക്‌സിൽ നിന്ന് മൂന്നും മെഡലുകൾ ഇന്ത്യ നേടി. വനിതാ സിംഗിൾസ് ടേബിൾ ടെന്നീസ് സ്വർണമടക്കം നാല് മെഡലുകൾ നേടിയ മനിക്ക ബത്രയാണ് ഇന്ത്യൻ സംഘത്തിലെ മെഡൽ വേട്ടക്കാരി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top