വെനസ്വേലയെ തകർത്ത് അർജന്റീനയുടെ സെമി പ്രവേശനം; സെമിയിൽ ബ്രസീൽ-അർജന്റീന പോരാട്ടം

കോപ അമേരിക്കയിൽ അർജന്റീന സെമിയിൽ കടന്നു. ക്വാർട്ടറിൽ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് അർജന്റീന സെമിയിൽ കടന്നത്. സെമിയിൽ ബ്രസീലിനെയാണ് അർജന്റീനക്ക് നേരിടേണ്ടത്. ഇതോടെ സെമി മത്സരത്തിൽ തീപാറുമെന്ന് ഉറപ്പായി.

വെനസ്വേലക്കെതിരെ പത്താം മിനിറ്റിൽ തന്നെ അർജന്റീന മുന്നിലെത്തിയിരുന്നു. ലൗതാരോ മാർട്ടിനെസാണ് സ്‌കോർ ചെയ്തത്. രണ്ടാം പകുതിയുടെ 74ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോ ഗോൾ പട്ടിക പൂർത്തിയാക്കി. 2008 ബീജിംഗ് ഒളിംപിക്‌സിന് ശേഷം ഇതാദ്യമാണ് ബ്രസീലും അർജന്റീനയും ഒരു ടൂർണമെന്റിൽ നേർക്കുനേർ വരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *