കോപ അമേരിക്കയിൽ അർജന്റീനക്ക് തോൽവി തുടക്കം; കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു

കോപ അമേരിക്കയിൽ ഗ്രൂപ്പ് ബി പോരാട്ടത്തിൽ അർജന്റീനക്ക് തോൽവിയോടെ തുടക്കം. കൊളംബിയ അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു. ഫൊണ്ടെനോവ അരീനയിൽ നടന്ന മത്സരത്തിൽ കൊളംബിയയുടെ സർവാധിപത്യമാണ് കണ്ടത്.

ആദ്യ പകുതിയുടെ തുടക്കത്തിൽ അർജന്റീന ഏതാനും ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീട് കൊളംബിയ കളം പിടിക്കുകയായിരുന്നു. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ ഡി മരിയക്ക് പകരം റോഡ്രിഗോ ഡീ പോളിനെ ഇറക്കിയാണ് അർജന്റീന ഇറങ്ങിയത്.

71ാം മിനിറ്റിൽ കൊളംബിയ ആദ്യ ഗോൾ നേടി. ജയിംസ് റോഡ്രിഗസിന്റെ അസിസ്റ്റിൽ റോജർ മാർട്ടിനസാണ് ആദ്യ ഗോൾ നേടിയത്. 86ാം മിനിറ്റിൽ ഡുവാൻ സ്പാട്ടയുടെ ക്ലോസ് റേഞ്ച് അർജന്റീനയുടെ വല രണ്ടാം തവണയും ചലിപ്പിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *