പെറുവിനെ ഗോൾമഴയിൽ മുക്കി കാനറിപ്പട; ബ്രസീലിന്റെ ജയം എതിരില്ലാത്ത 5 ഗോളിന്

കോപാ അമേരിക്കയിൽ പെറുവിനെ എതിരില്ലാത്ത 5 ഗോളിന് തോൽപ്പിച്ച് ബ്രസീൽ. കാസിമെറോ, ഫിർമീനോ, എവർട്ടൺ സോറസ്, ഡാനി അൽവസ്, വില്യൻ എന്നിവരാണ് ബ്രസീലിന് വേണ്ടി സ്‌കോർ ചെയ്തത്. ആദ്യ പകുതിയിൽ തന്നെ ബ്രസീൽ മൂന്ന് ഗോളിന് മുന്നിലെത്തിയിരുന്നു

12ാം മിനിറ്റിൽ കാസിമെറോയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. ഏഴ് മിനിറ്റുകൾക്ക് ശേഷം ഫിർമിനോ പട്ടിക രണ്ടായി ഉയർത്തി. 32ാം മിനിറ്റിൽ സോറസും ഗോൾ കണ്ടെത്തിയതോടെ ആദ്യ പകുതിയിൽ ബ്രസീൽ 3-0ന് മുന്നിലെത്തി.

ഗോൾവേട്ട അവിടെ കൊണ്ടും നിർത്താൻ കാനറികൾക്ക് ഉദ്ദേശ്യമില്ലായിരുന്നു. 53ാം മിനിറ്റിൽ ഡാനി ആൽവ്‌സ് നാലാം ഗോൾ കണ്ടെത്തി. മത്സരത്തിന്റെ 90ാം മിനിറ്റിൽ പെറുവിന്റെ പെട്ടിയിലെ അഞ്ചാം ഗോൾ വില്യനും കൊടുത്തതോടെ ബ്രസീൽ 5-0ന് മുന്നിലെത്തി. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ബ്രസീലിന് വെല്ലുവിളി ഉയർത്താൻ പെറുവിന് സാധിച്ചില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *