കോപാ അമേരിക്കയിൽ ബ്രസീലിന്റെ ഒമ്പതാം മുത്തം

സ്വന്തം നാട്ടിൽ സ്വന്തം കാണികളുടെ മുന്നിൽ തലയുയർത്തിപ്പിടിച്ച് ബ്രസീൽ ടീം. പന്ത്രണ്ട് വർഷത്തിന് ശേഷം കോപ അമേരിക്കയിൽ ബ്രസീൽ മുത്തമിട്ടു. ഇത് ഒമ്പതാം തവണയാണ് ബ്രസീൽ കോപ കിരീടം സ്വന്തമാക്കുന്നത്.

ഇന്ന് പുലർച്ചെ നടന്ന കലാശപ്പോരാട്ടത്തിൽ പെറുവിനെ 3-1ന് പരാജയപ്പെടുത്തിയാണ് ആതിഥേയർ കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ തന്നെ 2-1ന് ബ്രസീൽ മുന്നിലെത്തിയിരുന്നു. എവർട്ടൺ, ജീസസ്, റിച്ചാൾസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി സ്‌കോർ ചെയ്തത്. ഗ്വരെരോയാണ് പെറുവിന്റെ ഏക ഗോൾ സ്വന്തമാക്കിയത്.

69ാം മിനിറ്റിൽ ജീസസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരെയും വെച്ചാണ് ബ്രസീൽ ബാക്കി സമയം കളിച്ചത്. ഇതിന് മുമ്പ് 2007ലാണ് ബ്രസീൽ കോപ കിരീടം നേടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *