ലോകകപ്പ് പ്രൈസ് മണി വേണ്ടെന്ന് വെച്ച് ക്രൊയേഷ്യ; അമ്പരന്ന് ഫുട്‌ബോൾ ലോകം

  • 1.8K
    Shares

ലോകകപ്പ് വിജയിച്ചില്ലെങ്കിലും ഫുട്‌ബോൾ പ്രേമികളുടെ ഹൃദയം കീഴടക്കിയാണ് ക്രൊയേഷ്യൻ ടീം റഷ്യ വിട്ടത്. ലോകകപ്പ് നേടിയതിനേക്കാൾ രാജകീയ സ്വീകരണമൊരുക്കിയാണ് സർക്കാർ ടീമംഗങ്ങളെ സ്വീകരിച്ചതും. എന്നാൽ ക്രൊയേഷ്യൻ ടീം വീണ്ടും വാർത്തകളിൽ നിറയുകയാണ്

ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് ഫിഫ നൽകുന്ന പ്രൈസ് മണി ക്രൊയേഷ്യ വേണ്ടെന്ന് വെച്ചതായാണ് റിപ്പോർട്ടുകൾ. രണ്ടാം സ്ഥാനക്കാർക്ക് 25 ദശലക്ഷം യൂറോയാണ് സമ്മാനമായി ഫിഫ നൽകുന്നത്. ഈ തുക മുഴുവനായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ടീമിലെ താരങ്ങളും സ്റ്റാഫുകളും നൽകിയതായാണ് അറിയുന്നത്.

അശരണരായ കുട്ടികൾക്ക് വേണ്ടിയാണ് ഈ തുക മാറ്റിവെച്ചിരിക്കുന്നത്. ലോകകപ്പ് മാച്ച് ഫീസിന്റെ നിശ്ചിത ശതമാന തുക ഇംഗ്ലണ്ട് എല്ലായ്‌പ്പോഴും ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കി വെക്കാറുണ്ട്. ക്രൊയേഷ്യയും ഇതേ മാർഗം സ്വീകരിക്കുകയായിരുന്നു. എന്നാൽ പൂർണമായും പ്രൈസ് മണി വേണ്ടെന്ന് വെച്ചതാണ് ഫുട്‌ബോൾ ആരാധകരെ അമ്പരപ്പിച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *