ചരിത്രം കുറിച്ച് ക്രൊയേഷ്യൻ പടയോട്ടം; ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിൽ

  • 798
    Shares

റഷ്യൻ ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ തകർത്ത് ക്രൊയേഷ്യ ഫൈനലിലേക്ക് കടന്നു. അധിക സമയത്തിലേക്ക് നീണ്ട മത്സരത്തിൽ എക്‌സ്ട്രാ ടൈമിലെ രണ്ടാം പകുതിയിൽ നേടിയ ഗോളിലൂടെ 2-1നാണ്‌ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. 109ാം മിനിറ്റിൽ മരിയോ മാൻഡുസികിച്ചാണ് ക്രൊയേഷ്യയുടെ വിജയ ഗോൾ സ്വന്തമാക്കിയത്. ഫൈനലിൽ അവർ ഫ്രാൻസിനെ നേരിടും. ഇതാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് യോഗ്യത നേടുന്നത്.

നിശ്ചിത സമയത്ത് ക്രൊയേഷ്യയും ഇംഗ്ലണ്ടും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതിനാൽ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് മുന്നിൽ വന്നു. ഫ്രീകിക്കിലൂടെ ട്രിപ്പിയറായിരുന്നു ഇംഗ്ലണ്ടിന്റെ സ്‌കോർ കണ്ടെത്തിയത്. ബോക്സിന് തൊട്ടുപുറത്ത് നിന്നെടുത്ത കിക്ക് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലയിലേക്ക് പതിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 1-0ന് മുന്നിലായിരുന്നു

രണ്ടാം പകുതിയിലും ക്രെയേഷ്യയുടെ ആക്രമണം കണ്ടാണ് തുടങ്ങിയത്. സമനിലക്കായി തുടരെ തുടരെ അവർ ആക്രമണം അഴിച്ചുവിട്ടു. 68ാം മിനിറ്റിൽ അവർ ഒടുവിൽ ലക്ഷ്യം കണ്ടു. ഇവാൻ പെരിസിച്ചിന്റെ മനോഹരമായ ഗോളിലൂടെ ക്രൊയേഷ്യ സമനില പിടിക്കുകയായിരുന്നു

ഗോൾ വീണതിന് ശേഷം ക്രൊയേഷ്യ തങ്ങളുടെ ആക്രമണത്തിന്റെ തീവ്രത വർധിപ്പിച്ചതോടെ ഇംഗ്ലണ്ട് തീർത്തും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇടക്ക് കിട്ടുന്ന കൗണ്ടർ അറ്റാക്കുകൾ ക്രൊയേഷ്യൻ പ്രതിരോധഭിത്തിയിൽ തട്ടിവീഴുകയും ചെയ്തതോടെ മത്സരം ആവേശകരമായി മാറി.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ക്രൊയേഷ്യക്ക് നിശ്ചിത സമയത്ത് വിജയം കണ്ടെത്താൻ സാധിക്കാത്തതിനാൽ മത്സരം അധികസമയത്തേക്ക് കൊണ്ടുപോകേണ്ടി വന്നിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ടീം അടുപ്പിച്ച് മൂന്ന് മത്സരങ്ങളിൽ എക്‌സ്ട്രാ ടൈമിൽ കളിക്കേണ്ടി വരുന്നത്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *