ഇതാകണം പ്രസിഡന്റ്; ക്രൊയേഷ്യൻ പ്രസിഡന്റിന് സോഷ്യൽ മീഡിയയുടെ കയ്യടി

  • 912
    Shares

ഇങ്ങനെയൊരു പ്രസിഡന്റിനെ കിട്ടിയാല്‍ ക്രൊയേഷ്യ എങ്ങനെ പൊരുതാതിരിക്കും എന്നാണ് സോഷ്യല്‍ മീഡിയ ഇന്നലെ മുതല്‍ ചോദിക്കുന്നത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ മത്സരങ്ങൾ നടക്കുമ്പോൾ സജീവ കേന്ദ്രമായിരുന്നു കൊളിന്റ ഗ്രബാർ കിറ്ററോവിച്ച്. ടീമിന്റെ ജഴ്‌സി അണിഞ്ഞ് ഗ്യാലറിയിൽ എത്തിയാണ് ആദ്യം അവർ ഞെട്ടിച്ചത്. ടീം ഗോൾ നേടുമ്പോൾ ആഘോഷിച്ചും ആരവം മുഴക്കിയും റഷ്യയിൽ ക്രൊയേഷ്യൻ പ്രസിഡന്റ് താരമായി മാറി

ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് ക്രൊയേഷ്യൻ ടീമംഗങ്ങൾ തകർന്നു നിൽക്കുമ്പോൾ അവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന കൊളിന്റെയുടെ ചിത്രങ്ങളും ദൃശ്യങ്ങളും അവിശ്വസനീയതോടെയാണ് ലോകം കണ്ടത്. ഫുട്‌ബോളിനെ അതിന്റെ സ്പിരിറ്റിൽ തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ഒരു രാഷ്ട്രത്തലവനോ എന്ന് പോലും ആളുകൾ അത്ഭുതപ്പെട്ടു. ഒരിക്കലും തളരാത്ത ക്രൊയേഷ്യൻ വീര്യത്തിന്റെ പരിച്ഛേദമായി തന്നെ കൊളിന്റയെ ആളുകൾ വാഴ്ത്തുകയും ചെയ്തു

ഫിഫ പ്രസിഡന്റ് ജിയോവാനി, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൻ മക്രോൺ എന്നിവർക്കൊപ്പം ഗ്യാലറിയിൽ ക്രൊയേഷ്യയുടെ ജഴ്‌സിയുമണിഞ്ഞാണ് കൊളിന്റ മത്സരം കണ്ടത്. മത്സരത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റിന്റെ കയ്യും പിടിച്ചാണ് അവർ മൈതാനത്തേക്ക് ഇറങ്ങി വന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *