സ്വന്തം ടീമിനെ പിന്തുണക്കാൻ ടീ ജെഴ്‌സിയിൽ തുള്ളിച്ചാടി ക്രൊയേഷ്യൻ പ്രസിഡന്റ്

Loading...
  • 841
    Shares

സാധാരണ വിഐപികളെ പോലെ ഗോളടിച്ചാലും തോറ്റാലും ജയിച്ചാലും അനങ്ങാതിരുക്കുന്നത് പോലെ ആയിരുന്നില്ല ക്രൊയേഷ്യൻ പ്രസിഡന്റ് കിറ്റാറോവിച്ചിന്റെ ആവേശം. ക്രൊയേഷ്യറഷ്യ ക്വാർട്ടർ ഫൈനൽ പോരാട്ടം ഗ്രൗണ്ടിൽ നടക്കവെ സ്വന്തം ടീമിനെ പിന്തുണയ്ക്കാൻ ഒരുമ്പെട്ടിറങ്ങിയ ക്രൊയേഷ്യൻ പ്രസിഡന്റിന് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കയ്യടിയും ലഭിച്ചു. വിഐപി ബോക്‌സിൽ ക്രൊയേഷ്യയുടെ പ്രസിദ്ധമായ വെള്ളയും ചുവപ്പും നിറത്തിലുള്ള ജെഴ്‌സിയണിഞ്ഞാണ് ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ കിറ്റാറോവിച്ച് സോച്ചിയിലെ സ്‌റ്റേഡിയം വിഐപി ബോക്‌സിലെത്തിയത്.

ആദ്യ ഗോളടിച്ച റഷ്യയ്‌ക്കെതിരേ മറുപടി ഗോളടിച്ചപ്പോൾ ഇവർ വിഐപി ബോക്‌സിലിരുന്നു തുള്ളിച്ചാടി. റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ്, ക്രൊയേഷ്യൻ ഇതിഹാസവും, ഇപ്പോൾ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റുമായ ഡെവോർ സൂക്കർ എന്നിവരെ സാക്ഷിയാക്കിയാണ് ഇവർ സ്വന്തം ടീമിന്റെ ഗോളാഘോഷം ഗംഭീരമാക്കിയത്. സ്വന്തം ടീം ലോകകപ്പ് പോലൊരു മത്സരത്തിൽ കളിക്കുന്നത് കാണാൻ എല്ലാവിധ തിരക്കുകളും ഒഴിവാക്കിയാണ് ലൂക്കാ മാഡ്രിച്ചിന്റെയും കൂട്ടരുടെയും കളി നേരിൽ കണ്ട് ആസ്വദിക്കുവാൻ ക്രൊയേഷ്യൻ പ്രസിഡന്റ് റഷ്യയിലെത്തിയത്. സംഗതി എന്തായാലും ജോർ ആയെന്നാണ് ആരാധകർ പറയുന്നത്.

പെനാൽറ്റിയിലൂടെ ആതിഥേയരെ തോൽപ്പിച്ച ടീമിന്റെ ഡ്രസിങ് റൂമിൽ ചെന്ന് താരങ്ങൾക്കൊപ്പം ആവേശം പങ്കിടാനും ഇവർ മറന്നില്ല. കളിക്കാരുടെ തോളുകളിൽ പിടിച്ച് തുള്ളിച്ചാടുന്ന വീഡിയോ സോഷ്യൽ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. 50കാരിയായ കൊളിൻഡ ക്രൊയേഷ്യയുടെ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ്. കളി കാണാൻ സാധാരണ ക്ലാസിൽ വിമാന യാത്ര ചെയ്താണ് ഇവർ ക്രൊയേഷ്യയിൽ നിന്നും റഷ്യയിലെത്തുന്നത്.

സ്വന്തം ടീമിനെ പിന്തുണയ്ക്കാൻ തിരക്കുകളെല്ലാം മാറ്റിവെക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും ലോകകപ്പിൽ തന്റെ ടീം മുത്തമിടുമെന്നും ഇവർ പറയുന്നു. നേരത്തെ ഡെന്മാർക്കിനെതിരായ പ്രീ ക്വാർട്ടർ മത്സരം കാണാനും ഇവർ എത്തിയിരുന്നു. അന്ന് ഗ്യാലറിയിലായിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം ഇത് വിഐപി ബോക്‌സിൽ ആയെന്ന് മാത്രം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *