ലോകകപ്പ് നേടുന്ന ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാം

  • 249
    Shares

റഷ്യൻ ലോകകപ്പിൽ അപ്രതീക്ഷിത മുന്നേറ്റങ്ങൾക്ക് ഫുട്‌ബോൾ ലോകം സാക്ഷിയാകവെ ലോകകപ്പ് നേടുന്ന ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഇതിഹാസ താരം ഡേവിഡ് ബെക്കാം. റഷ്യൻ ലോകകപ്പിൽ അർജന്റീനയും ഇംഗ്ലണ്ടും ഫൈനൽ മത്സരം കളിക്കുമെന്ന് ബെക്കാം പ്രവചിക്കുന്നു

അർജന്റീനയും ഇംഗ്ലണ്ടുമായിരിക്കും ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കുമെന്നും ബെക്കാം പറഞ്ഞു. ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തിലെ പ്രകടനമാണ് ഇത്തരമൊരു പ്രവചനം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും ബെക്കാം പറഞ്ഞു.

ടുണീഷ്യക്കെതിരെയായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ജയം. മത്സരത്തിൽ 2-1നാണ് ഇംഗ്ലണ്ട് വിജയിച്ചത്. നായകൻ കെയ്ൻ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു.

ഇംഗ്ലണ്ട് കപ്പ് നേടുമെന്നത് തന്റെ പക്ഷപാതപരമായ ചിന്തയായിരിക്കാം. എന്തായാലും സാധ്യതകൾ അങ്ങനെയാണ് ഞാൻ കാണുന്നതെന്നും ബെക്കാം പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *