ബാറ്റിംഗിൽ വെറും 10 റൺസ്, ബൗൾ ചെയ്തുമില്ല; പക്ഷേ ഡേവിഡ് മില്ലർ മാൻ ഓഫ് ദ മാച്ചായി, അതിങ്ങനെയാണ്

  • 606
    Shares

പാക്കിസ്ഥാനെതിരായ ടി 20യിൽ ദക്ഷിണാഫ്രിക്ക വിജയിച്ചതിന് പിന്നാലെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചത് സർപ്രൈസ് താരത്തിന്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ബാറ്റിംഗിൽ വെറും 10 റൺസ് മാത്രമാണ് മില്ലർ നേടിയത്. ബൗൾ ചെയ്തുമില്ല. എന്നിട്ടും മില്ലർ എങ്ങനെ മാൻ ഓഫ് ദ മാച്ചായി എന്ന് കരുതുന്നുണ്ടോ. അതിന് ഉത്തരം ഇങ്ങനെയാണ്

193 റൺസിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക പാക്കിസ്ഥാന് മുന്നിൽ വെച്ചത്. വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്റെ ആറ് ബാറ്റ്‌സ്മാൻമാരെ പുറത്താക്കിയതിന് പിന്നിൽ മില്ലറുടെ കൈകളുണ്ടായിരുന്നു. നാല് ക്യാച്ചും രണ്ട് റൺ ഔട്ടും. ആസിഫ് അലി, ഇമാദ് വസിം, ഹസൻ അലി, ഷൊയിബ് മാലിക് എന്നിവരെയാണ് ക്യാച്ചിലൂടെ മില്ലർ പറഞ്ഞുവിട്ടത്. ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരെ റൺ ഔട്ടാക്കിയതും മില്ലറാണ്. മികച്ച ഫീൽഡിംഗ് പ്രകടനത്തിലൂടെയാണ് മില്ലറെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *