സ്‌പെയിൻ താരം ഡേവിഡ് സിൽവ രാജ്യാന്തര ഫുട്‌ബോളിനോട് വിട പറഞ്ഞു

  • 19
    Shares

മാഡ്രിഡ്: ലോകകപ്പിലെ തോൽവിയെ തുടർന്ന് സ്‌പെയിനിന്റെ ഒരു താരം കൂടി രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. മധ്യനിര താരം ഡേവിഡ് സിൽവയാണ് വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. ട്വിറ്റർ വഴിയാണ് സിൽവ വിരമിക്കൽ അറിയിച്ചത്. കഴിഞ്ഞ ദിവസം പ്രതിരോധ താരം ജെറാർഡ് പീക്വെയും രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചിരുന്നു

2010 ലോകകപ്പ് നേടിയ സ്പാനിഷ് ടീമിൽ അംഗമായിരുന്നു സിൽവ. കൂടാതെ 2008, 2012 യൂറോപ്യൻ കിരീടവും ടീമിനായി നേടിയിട്ടുമ്ട്. ക്ലബ് ഫുട്‌ബോളിൽ തുടർന്നും കളിക്കുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ് സിൽവ

2006ലാണ് സിൽവ സ്‌പെയിൻ ദേശീയ ടീമിലെത്തുന്നത്. രാജ്യത്തിനായി 125 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടി. മാഞ്ചസ്റ്റർ സിറ്റിക്കായി 249 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടി


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *