ഡൽഹി ഏകദിനത്തിൽ ഇന്ത്യക്ക് 273 റൺസിന്റെ വിജയലക്ഷ്യം; ജയിച്ചാൽ പരമ്പര

Loading...
  • 89
    Shares

ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഉസ്മാൻ ഖവാജയുടെ സെഞ്ച്വറിയാണ് ഓസീസിന്റെ രക്ഷക്കെത്തിയത്.

ഹാൻഡ്‌സ്‌കോമ്പ് അർധ സെഞ്ച്വറി സ്വന്തമാക്കി. മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഖവാജയും ഫിഞ്ചും ചേർന്ന് സ്‌കോർ 76 വരെ എത്തിച്ചു. 27 റൺസെടുത്ത ഫിഞ്ച് പുറത്തായ ശേഷം ക്രീസിലെത്തിയ ഹാൻഡ്‌സ്‌കോമ്പുമൊന്നിച്ച് ഖവാജ സ്‌കോർ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. സ്‌കോർ 175ൽ ഖവാജ വീണു. 106 പന്തിൽ രണ്ട് സിക്‌സും 10 ഫോറും സഹിതം 100 റൺസാണ് ഖവാജ എടുത്തത്.

ഹാൻഡ്‌സ്‌കോമ്പ് 52 റൺസെടുത്തു. റിച്ചാർഡ്‌സൺ 29, സ്റ്റോണിസ് 20, ടർണർ 20 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ 3 വിക്കറ്റുകൾ വീഴ്ത്തി. ഷമി, ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും കുൽദീപ് ഒരു വിക്കറ്റുമെടുത്തു. ഇരുടീമുകളും രണ്ട് മത്സരങ്ങൾ വീതം ജയിച്ച് 2-2 എന്ന നിലയിലാണ്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ലോകകപ്പിന് മുമ്പുള്ള അവസാന ഏകദിന പരമ്പര എന്ന നിലയിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *