ധവാന് സെഞ്ച്വറി, രോഹിത് 95ന് പുറത്ത്; നാലാം ഏകദിനത്തിൽ ഓസീസിനെ വെള്ളം കുടിപ്പിച്ച് ഇന്ത്യ

  • 332
    Shares

ചണ്ഡിഗഢിൽ നടക്കുന്ന നാലാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. ഓപണർമാരുടെ മികവിൽ ഇന്ത്യ 32 ഓവർ പൂർത്തിയാകുമ്പോഴേക്കും സ്‌കോർ 200 പിന്നിട്ടു. ഇന്ത്യക്കായി ഓപണർ ശിഖർ ധവാൻ സെഞ്ച്വറി സ്വന്തമാക്കി. അതേസമയം രോഹിത് ശർമക്ക് 5 റൺസ് അകലെ ശതകം നഷ്ടമായി.

ഓസീസ് ബൗളർമാരെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും പായിച്ച രോഹിതും ധവാനും ചേർന്ന് 193 റൺസിന്റെ ഒന്നാം വിക്കറ്റ് പാർട്ണർഷിപ്പാണ് ഉണ്ടാക്കിയത്. 31ാം ഓവറിലെ അവസാന പന്തിലായിരുന്നു രോഹിത് പുറത്തായത്. 92 പന്തിൽ 7 ഫോറും രണ്ട് സിക്‌സും സഹിതമാണ് രോഹിത് 95 റൺസ് എടുത്തത്.

ധവാൻ 98 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി. പന്ത്രണ്ട് ഫോറുകളും ഒരു സിക്‌സും ധവാൻ കണ്ടെത്തി. നിലവിൽ ഇന്ത്യ 33 ഓവറിൽ 206 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 6 റൺസുമായി കെ എൽ രാഹുലാണ് ധവാനൊപ്പം ക്രീസിൽNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *