ധോണി, ഭുവനേശ്വർ, കുൽദീപ്; തിരുവനന്തപുരം കാത്തിരിക്കുന്നു മൂന്ന് പേരുടെയും റെക്കോർഡിനായി

  • 221
    Shares

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ ഇന്ത്യൻ താരങ്ങളെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോർഡുകൾ. മഹേന്ദ്ര സിംഗ് ധോണി, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവരാണ് റെക്കോർഡ് നേട്ടങ്ങൾക്ക് അരികിൽ നിൽക്കുന്നത്.

ഒരു റൺസ് കൂടി നേടിയാൽ ഇന്ത്യൻ ജഴ്‌സിയിൽ ധോണി പതിനായിരം റൺസ് തികയ്ക്കും. നിലവിൽ ഇന്ത്യൻ ജഴ്‌സിയിൽ ധോണി 9999 റൺസ് തികച്ചിട്ടുണ്ട്. ആകെ റൺസ് പതിനായിരം കടന്നുവെങ്കിലും ഇതിൽ ഏഷ്യാ ഇലവന് വേണ്ടി നേടിയ റൺസും ഉൾപ്പെടുന്നുണ്ട്. ഒരു റൺസ് കൂടി ഇന്ന് നേടിയാൽ ഇന്ത്യക്കായി പതിനായിരം റൺസ് നേടുന്ന അഞ്ചാമത്തെ താരമായി ധോണി മാറും.

ഭുവനേശ്വർ കുമാർ ഏകദിനത്തിൽ 100 വിക്കറ്റുകൾക്ക് അരികിലാണ്. രണ്ട് വിക്കറ്റുകൾ കൂടി നേടിയാൽ ഭുവനേശ്വറിന് ഏകദിനത്തിൽ 100 വിക്കറ്റുകൾ തികയ്ക്കാം.

കോഹ്ലിയെ കാത്തിരിക്കുന്ന് ടോസിന്റെ ഭാഗ്യമാണ്. ഇന്നും ടോസ് നേടുകയാണെങ്കിൽ തുടർച്ചയായ അഞ്ച് ഏകദിനങ്ങളിൽ ടോസ് നേടുന്ന ആദ്യ ഇന്ത്യൻ നായകൻ എന്ന പദവി കോഹ്ലിക്ക് ലഭിക്കും. നാല് വിക്കറ്റുകൾ സ്വന്തമാക്കിയാൽ കുൽദീപ് യാദവ് 2018ൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറായി മാറും.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *