ആരാധകനെ വട്ടം ചുറ്റിച്ച് ഗ്രൗണ്ടിൽ ധോണിയുടെ ഓട്ടം, ഒടുവിൽ കെട്ടിപ്പിടിത്തവും; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

Loading...
  • 553
    Shares

ഇന്ത്യൻ ടീമിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ പ്രമുഖനാണ് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ധോണി മൈതാനത്തുള്ളപ്പോൾ സുരക്ഷാ വേലിക്കെട്ടുകളും മറികടന്ന് പല ആരാധകരും മൈതാനത്തേക്ക് ഓടിക്കയറുന്നത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പലപ്പോഴും തലവേദനയാകാറുമുണ്ട്. അതേപോലൊരു സംഭവമാണ് ഇന്നലെ നാഗ്പൂരിലും നടന്നത്. എന്നാൽ ആരാധകനെ ഒന്ന് വട്ടം കറക്കാനും ധോണി ശ്രമിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്

ഇന്ത്യയുടെ ഫീൽഡിംഗിനിടെയാണ് സംഭവം. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ധോണിയുടെ വിളിപ്പേരായ തല എന്ന് ടീ ഷർട്ടിലെഴുതിയ ആരാധകൻ ഓടിവരുന്നത് കണ്ടതോടെ ധോണിയും ഓടി. ആദ്യം രോഹിത് ശർമയുടെ പിന്നിൽ ഒളിച്ചു. ആരാധകൻ എത്തിയതോടെ ധോണി അവിടെ നിന്നും തെന്നി മാറി. ഒടുവിൽ സ്റ്റംപിന് അടുത്തുവെച്ച് ആരാധകനെ കെട്ടിപിടിക്കുകയും ചെയ്തു

തൊട്ടുപിന്നാലെ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയെങ്കിലും ലക്ഷ്യം നേടിയ നിർവൃതിയോടെയാണ് ആരാധകൻ മടങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *