മിന്നൽ സ്റ്റംപിംഗ്, പറക്കും ക്യാച്ച്; ഇനി പറ, ആർക്കാണ് ധോണിയെ പുറത്താക്കേണ്ടത്

  • 231
    Shares

ടി20 ടീമിൽ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ സെലക്ടർമാർ ഒഴിവാക്കിയ വാർത്തയോടെയാണ് ഇന്നത്തെ ക്രിക്കറ്റ് ദിനം ആരംഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റിൽ ധോണിയുഗം അവസാനിക്കുന്നതായി വിദഗ്ധർ ഇതിനെ വിലയിരുത്തുകയുമുണ്ടായി. ഞെട്ടലോടെയാണ് ആരാധകർ ഈ വാർത്തയെ സ്വീകരിച്ചത്. എന്നാൽ ഇന്ത്യൻ ടീമിൽ തന്റെ സാന്നിധ്യം എത്ര നിർണായകമാണെന്ന് തെളിയിക്കുന്നതായിരുന്നു വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ ധോണിയുടെ പ്രകടനം

ഇന്നുവീണ ഒമ്പത് വിക്കറ്റുകളിൽ മൂന്നെണ്ണത്തിലായിരുന്നു ധോണിയുടെ നിർണായക ഇടപെടലുണ്ടായത്. പ്രായവും ഫിറ്റ്‌നസുമെല്ലാം ധോണിയെ തളർത്തുന്നു എന്നു പറഞ്ഞവർക്കുള്ള മറുപടി. ഹെറ്റ്‌മെയറെ പുറത്താക്കാനായി ധോണി നടത്തിയ മിന്നൽ സ്റ്റംപിംഗ് കണ്ട് ആരാധകർ പോലും മൂക്കത്ത് വിരൽ വെച്ചുപോയി. കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് തന്നെ ധോണി ബെയ്ൽ തെറിപ്പിച്ചിരുന്നു

വിൻഡീസ് ഇന്നിംഗ്‌സിന്റെ 19ാം ഓവറിലായിരുന്നു മിന്നൽ സ്റ്റംപിംഗ് പിറന്നത്. കുൽദീപ് യാദവിന്റെ പന്ത് തൂക്കിയടിക്കാനുള്ള ഹെറ്റ്മയറിന്റെ ശ്രമം പിഴച്ചു. പന്ത് പിന്നിലേക്ക് എത്തിയ നിമിഷം തന്നെ ധോണി സ്റ്റംപിംഗ് പൂർത്തിയാക്കുകയും ചെയ്തു

വീഡിയോ കാണുക

മത്സരത്തിന്റെ ആറാം ഓവറിൽ ബുമ്രയുടെ പന്തിൽ ഹേംരാജിനെ പുറത്താക്കാനെടുത്ത ക്യാച്ചും ഇന്ന് കയ്യടികൾ വാങ്ങി. അഞ്ചാം പന്തിൽ ബൗണ്ടറി കടത്താനുള്ള ഹേംരാജിന്റെ ടൈമിങ് പിഴച്ചു. പന്ത് സ്‌ക്വയർ ലെഗ് ബൗണ്ടറിയിലേക്ക് ഉയർന്നുപൊങ്ങി. പന്തിന്റെ ഗതി നോക്കി പിന്നാലെ പാഞ്ഞ ധോണി വായുവിൽ ഉയർന്നുചാടി ഇത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു

വിഡിയോ കാണുക


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *