വാട്ടർ ബോയ് ആയി ധോണി മൈതാനത്ത്; ക്യാപ്റ്റൻ കൂൾ സിംപിളാണ്, പക്ഷേ പവർഫുൾ

  • 747
    Shares

ഇന്ത്യ-അയർലാൻഡ് രണ്ടാം ട്വന്റി 20 മത്സരത്തിനിടെ വാട്ടർ ബോയിയായി മഹേന്ദ്ര സിംഗ് ധോണി മൈതാനത്ത് വന്നതാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച. ടീമിലെ ഏറ്റവും സീനിയർ താരമാണെന്ന ജാഡയൊക്കെ മാറ്റി വെച്ചാണ് കളിക്കാർക്കുള്ള വെള്ളവുമായി ധോണി മൈതാനത്ത് എത്തിയത്.

കെ എൽ രാഹുലും സുരേഷ് റെയ്‌നയും ബാറ്റ് ചെയ്യുന്നതിനിടയിലാണ് ധോണി ബാഗുമായി മൈതാനത്ത് എത്തിയത്. ഇതോടെ കാണികൾ ആർത്തുവിളിക്കുകയും ചെയ്തു. രണ്ടാം ട്വന്റി 20യിൽ കളിക്കാനിറങ്ങിയില്ലെങ്കിലും കാണികളുടെ കയ്യടി വാങ്ങിയത് ധോണിയായിരുന്നു.

മുമ്പും ധോണി സമാന പ്രവൃത്തിയുമായി ആരാധകരുടെ കയ്യടി നേടിയിരുന്നു. 2017 ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെയായിരുന്നു ധോണി വാട്ടർ ബോയ് ആയി അവതരിച്ചത്. ഇന്നലെ ധോണിക്ക് പകരം ദിനേശ് കാർത്തിക്കാണ് ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്. മത്സരത്തിൽ ഇന്ത്യ 143 റൺസ് വിജയിക്കുകയും ചെയ്തു. ഇന്ത്യയുയർത്തിയ 214 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലാൻഡ് വെറും 70 റൺസിന് പുറത്തായി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *