500 ഇരകൾ; ക്രിക്കറ്റിലെ അപൂർവ റെക്കോർഡിന് ഉടമയായി എം എസ് ധോണി

  • 241
    Shares

ക്രിക്കറ്റിൽ എം എസ് ധോണിക്ക് വീണ്ടുമൊരു റെക്കോർഡ്. ഏകദിന, ടി20 മത്സരങ്ങളിൽ നിന്നും മാത്രം 500 പേരെ പുറത്താക്കിയെന്ന റെക്കോർഡാണ് ധോണി നേടിയത്. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഷതാബ് ഖാനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെയാണ് ഇരകളുടെ എണ്ണം 500ലെത്തിയത്.

ഏകദിനത്തിൽ 413 പേരെയും ടി20യിൽ 87 പേരെയുമാണ് ധോണി പുറത്താക്കിയിട്ടുള്ളത്. 323 ഏകദിനങ്ങളിൽ 304 ക്യാച്ചുകളും 109 സ്റ്റംപിംഗും ധോണിക്കുണ്ട്. 93 ടി20 മത്സരങ്ങളിൽ നിന്ന് 54 ക്യാച്ചും 33 സ്റ്റിംപിംഗുമാണ് ഉള്ളത്.

ടെസ്റ്റിൽ 90 മത്സരങ്ങളിൽ നിന്ന് 294 പേരെ ധോണി പുറത്താക്കിയിട്ടുണ്ട്. 256 ക്യാച്ചും 38 സ്റ്റംപിംഗുമാണ് ഇതിലുള്ളത്. മൂന്ന് ഫോർമാറ്റുകളിൽ നിന്നായി ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പർമാരിൽ മൂന്നാം സ്ഥാനമാണ് ധോണിക്കുള്ളത്‌

Leave a Reply

Your email address will not be published. Required fields are marked *