അർജന്റീനയുടെ മത്സരത്തിനിടെ  മറഡോണ കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

  • 253
    Shares

നൈജീരിയക്കെതിരായ അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ ഫുട്‌ബോൾ ഇതിഹാസം മറഡോണക്ക് ദേഹാസ്വാസ്ഥ്യം. സ്‌റ്റേഡിയത്തിൽ വിജായാഘോഷം നടക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സ്‌റ്റേഡിയത്തിലുണ്ടായിരുന്ന വിദഗ്ധ സംഘം ഉടൻ തന്നെ അദ്ദേഹത്തിന് ചികിത്സ നൽകി.

മത്സരം നടക്കുമ്പോൾ തന്നെ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു മറഡോണ എന്നാണ് റിപ്പോർട്ടുകൾ. നൈജീരയക്കെതിരെ വിജയ ഗോൾ നേടിയതോടെ തന്റെ ഇരിപ്പടത്തിൽ നിന്ന് ചാടി എഴുന്നേൽക്കുകയും സന്തോഷത്താൽ അലറി വിളിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

രക്തസമ്മർദം വർധിച്ചതാണ് മറഡോണക്ക് ശാരീരിക ക്ഷീണമുണ്ടാക്കിയത്. ചികിത്സക്ക് വിധേയനായ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവെന്നും ഇപ്പോൾ നടക്കാൻ സാധിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *