തമിഴിൽ കളി പറഞ്ഞ് അശ്വിനും കാർത്തിക്കും; ഒന്നും മനസ്സിലാകാതെ നട്ടംതിരിഞ്ഞ് ഇംഗ്ലണ്ട്

  • 561
    Shares

ബിർമിംഗ്ഹാം ടെസ്റ്റിൽ ആദ്യ ദിവസത്തെ രസകരമായ കാഴ്ചകളിലൊന്നായിരുന്നു വിക്കറ്റിന് മുന്നിലെ അശ്വിന്റെയും വിക്കറ്റിന് പിന്നിലെ ദിനേശ് കാർത്തിക്കിന്റെയും പ്രകടനം. വിക്കറ്റിന് പിന്നിൽ നിന്ന് കോഹ്ലിയെയും മറികടന്ന് കാർത്തിക് നിയന്ത്രണങ്ങൾ ഏറ്റെടുത്തപ്പോൾ കാറ്റുപോയത് ഇംഗ്ലണ്ടിനായിരുന്നു. കാർത്തിക്കിന്റെ നിർദേശങ്ങളെല്ലാം തമിഴിലായിരുന്നു എന്നതായിരുന്നു കാരണം

നാല് വിക്കറ്റെടുത്ത അശ്വിനാണ് ഇംഗ്ലണ്ടിനെ തകർത്തത്. കാർത്തിക്കും അശ്വിനും കൂടാതെ മുരളി വിജയും തമിഴ്‌നാട്ടുകാരനാണ്. ഇവർ മൂന്ന് പേരും തമിഴിൽ കളി പറഞ്ഞതോടെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർ ഒന്നും മനസ്സിലാകാതെ നട്ടംതിരിഞ്ഞു. പ്രത്യേകിച്ച് കാർത്തിക് അശ്വിന് നൽകിയ നിർദേശങ്ങൾ

അങ്കയേ പോട് പാക്കലാം, എന്ന പണ്ണറേ മാമാ, ഡേയ്, വേറെ മാതിരി പോട് എന്നൊക്കെ കാർത്തിക് വിളിച്ചുപറയുന്നത് കളിക്കളത്തിലെ രസകരമായ കാഴ്ചയായിരുന്നു. ഇവരുടെ തമിഴ് സംസാരം കളിയിലും ഗുണകരമായി മാറുകയും ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *