വാപ്പച്ചി സ്ത്രീകളെ അപമാനിക്കുന്നയാളല്ല, സിനിമകൾ വെച്ച് അദ്ദേഹത്തെ വിലയിരുത്തരുത്: ദുൽഖർ

Loading...
  • 92
    Shares

സ്ത്രീകളെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കുന്ന വ്യക്തിയല്ല നടൻ മമ്മൂട്ടിയെന്ന് മകൻ ദുൽഖർ സൽമാൻ. മമ്മൂട്ടി ചെയ്ത സിനിമയിലെ കഥാപാത്രങ്ങൾ വെച്ച് അദ്ദേഹത്തെ വിലയിരുത്തരുതെന്നും ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു

താരസംഘടനയായ എഎംഎംഎയും മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും ബന്ധപ്പെട്ടുള്ള ചർച്ചയിലാണ് ദുൽഖറിന്റെ വാക്കുകൾ. വാപ്പച്ചിനെ തനിക്ക് നന്നായി അറിയാം. തന്നെയും സഹോദരിയെയും എങ്ങനെയാണ് വളർത്തിയതെന്നും അറിയാം. വീടിനകത്തും പുറത്തും സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്.

ഒരിക്കൽ പോലും സ്ത്രീകൾക്കെതിരെ മോശം വാക്ക് അദ്ദേഹം പറഞ്ഞിട്ടില്ല. ആരെയും മനപ്പൂർവം വേദനിപ്പിക്കാറില്ല വാപ്പച്ചിയെന്നും ദുൽഖർ പറഞ്ഞു. തന്റെ സിനിമകളിലൂടെ രാഷ്ട്രീയമല്ല, മറിച്ച് നിലപാടുകൾ പങ്കുവെക്കാനാണ് ആഗ്രഹിച്ചിട്ടുള്ളത്. തന്റെ സിനിമകളിൽ സ്ത്രീകളെ അപമാനിക്കുന്ന ഒന്നും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ലെന്ന് ദുൽഖർ പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *