ഡ്വെയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
വെസ്റ്റ് ഇൻഡീസിന്റെ ഏറ്റവും പ്രതിഭാധനനായ ഓൾ റൗണ്ടർ എന്ന വിശേഷണമുള്ള ഡ്വെയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. വിൻഡീസ് ക്രിക്കറ്റ് ബോർഡുമായി ഇടഞ്ഞു നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വിരമിക്കൽ തീരുമാനം ബ്രാവോ പ്രഖ്യാപിച്ചത്.
35കാരനായ ബ്രാവോ 2016 സെപ്റ്റംബറിലാണ് അവസാനമായി വെസ്റ്റ് ഇൻഡീസിനായി കളിച്ചത്. 164 ഏകദിനങ്ങളിൽ വെസ്റ്റ് ഇൻഡീസിനായി കളിച്ച ബ്രാവോ 2968 റൺസ് നേടി. ഇതിൽ രണ്ട് സെഞ്ച്വറികളും ഉൾപ്പെടുന്നു. ഏകിദനത്തിൽ നിന്ന് 199 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്
ടെസ്റ്റ് ക്രിക്കറ്റിൽ 2200 റൺസും 86 വിക്കറ്റുകളും സ്വന്തമാക്കി. 40 ടെസ്റ്റ് മത്സരങ്ങളാണ് വിൻഡീസിനായി പാഡണിഞ്ഞത്. മൂന്ന് സെഞ്ച്വറികളും നേടിയിട്ടുണ്ട്. പതിനാല് വർഷത്തെ കരിയറിനാണ് ബ്രാവോ അവസാനം കുറിക്കുന്നത്.