ഫ്രാൻസിനെതിരെ കവാനി കളിച്ചേക്കില്ലെന്ന് സൂചനകൾ; പകരം സർപ്രൈസ് താരം

  • 25
    Shares

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെ നേരിടാനൊരുങ്ങുന്ന ഉറൂഗ്വക്ക് തിരിച്ചടി. പരുക്കേറ്റ സൂപ്പർ സ്‌ട്രൈക്കർ എഡിൻസൻ കവാനി ഇന്ന് കളിച്ചേക്കില്ലെന്ന് സൂചന. പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെതിരായ മത്സരത്തിലാണ് കവാനിക്ക് പരുക്കേറ്റത്

കവാനിക്ക് പകരം ക്രിസ്റ്റ്യൻ സ്റ്റുവാനിയെ കളിപ്പിച്ചേക്കും. സ്പാനിഷ് ക്ലബ് ജിറോണയുടെ താരമാണ് സ്റ്റുവാനി. പോർച്ചുഗലിനെതിരായ മത്സരത്തിൽ കവാനിയുടെ ഇരട്ട ഗോളിലായിരുന്നു ഉറൂഗ്വ ജയിച്ചുകയറിയത്. കവാനിയുടെ അഭാവം ഉറൂഗ്വയുടെ മുൻനിരയിലെ സന്തുലിതാവസ്ഥ തകർക്കും

ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30നാണ് ഫ്രാൻസുമായുള്ള അവരുടെ മത്സരം. അതേസമയം സുവാരസ് പരുക്ക് ഭേദമായി ഇന്ന് കളിച്ചേക്കുമെന്ന വാർത്തകൾ ഉറൂഗ്വെൻ ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *