എൽ ക്ലാസികോയിൽ റയൽ മാഡ്രിഡ് തോറ്റമ്പി; ബാഴ്‌സയുടെ ജയം 5-1ന്

  • 32
    Shares

ലാ ലീഗ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് വമ്പൻ തോൽവി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സലോണയുടെ ജയം. ലൂയി സുവാരസ് ഹാട്രിക് തികച്ച മത്സരത്തിൽ റയലിനെ തകർക്കുന്ന പ്രകടനമാണ് ബാഴ്‌സ കാഴ്ച വെച്ചത്.

ഫിലിപെ കുടീഞ്ഞോ, ആർതുറോ വിദാൽ എന്നിവരാണ് മറ്റ് സ്‌കോറർമാർ. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ കുടീഞ്ഞോയിലൂടെ ബാഴ്‌സ ലീഡ് നേടിയത്. 30ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ സുവാരസ് ആദ്യ ഗോൾ സ്വന്തമാക്കി. മത്സരത്തിന്റെ 50ാം മിനിറ്റിൽ മാഴ്‌സലോയിലൂടെ റയൽ തങ്ങളുടെ ഗോൾ നേടി

എന്നാൽ 75, 83 മിനിറ്റുകളിൽ കൂടി സുവാരസിന്റെ കാലിൽ നിന്നും റയൽ വലയിലേക്ക് പന്ത് പാഞ്ഞുചെന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ ബാഴ്‌സ ഒന്നാമത് എത്തി. ഒമ്പതാം സ്ഥാനത്താണ് റയൽ മാഡ്രിഡ്‌

Leave a Reply

Your email address will not be published. Required fields are marked *