സാല കാണാമറയത്ത് തന്നെ; അന്വേഷണ സംഘം തിരച്ചിൽ അവസാനിപ്പിച്ചു

  • 63
    Shares

യാത്രയ്ക്കിടെ വിമാനം അപകടത്തിൽപ്പെട്ട് കാണാതായ കാർഡിഫ് സിറ്റിയുടെ അർജന്റീനൻ താരം എമിലിയാനോ സാലയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ഇംഗ്ലീഷ് ചാനലിലും ദ്വീപുകളിലുമായി 36 മണിക്കൂർ നീണ്ട തിരച്ചിലാണ് അന്വേഷണ സംഘം നടത്തിയത്. ചെറുവിമാനമായതിനാൽ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനാകില്ലെന്ന വിലയിരുത്തലിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്.

ഫ്രാൻസിൽ നിന്നും കാർഡിഫിലേക്കുള്ള യാത്രക്കിടെയാണ് സാലയുടെ വിമാനം അപകടത്തിൽപ്പെട്ടത്. സാലെയെ കൂടാതെ പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.

റെക്കോർഡ് തുകയായ 15 മില്യൺ ഡോളറിനാണ് സാല ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലെത്തിയത്. ടീമിനൊപ്പം ചേരാനുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *