ലോക ചാമ്പ്യൻമാരാണത്രെ: അയർലാൻഡിനെതിരെ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 85 റൺസിന് പുറത്ത്

ലോകകപ്പിന്റെ ചൂട് ആറിയിട്ടില്ല. അതിന് മുമ്പ് തന്നെ ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അയർലാൻഡിന്റെ തകർപ്പൻ പ്രകടനം. ലോർഡ്‌സിൽ അയർലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ ഇംഗ്ലണ്ട് ഇത്തരമൊരു അവസ്ഥ പ്രതീക്ഷിച്ചുകാണില്ല. 23.4 ഓവറിൽ കേവലം 85 റൺസിന് ഇംഗ്ലണ്ട് ഓൾ ഔട്ടാകുകയായിരുന്നു

ജോണി ബെയിർസ്‌റ്റോ, മൊയിൻ അലി, ക്രിസ് വോക്‌സ് എന്നിവർ പൂജ്യത്തിന് പുറത്തായപ്പോൾ 23 റൺസെടുത്ത ജോ ഡെൻലിയാണ് ഇംഗ്ലണ്ടിന്റെ ടോസ് സ്‌കോറർ. ജോ റൂട്ട് 2 റൺസിനും ഓലി സ്‌റ്റോൺ 19 റൺസുമെടുത്തു. 13 റൺസെടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ടീം മുർത്താഗാണ് ഇംഗ്ലണ്ടിനെ തകർത്തത്. അഡയർ മൂന്നും റാൻകിൻ രണ്ട് വിക്കറ്റും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *