ബംഗ്ലാദേശിനെ അടിച്ചൊതുക്കി ഇംഗ്ലീഷ് പട; സ്‌കോർ 386/6, ജേസൺ റോയിക്ക് സെഞ്ച്വറി

ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 386 റൺസാണ് അടിച്ചൂകൂട്ടിയത്.

തുടക്കത്തിലെ ഇരു ഓപണർമാരും അടിച്ചുതകർത്താണ് തുടങ്ങിയത്. 19 ഓവറിൽ ഇരുവരും ചേർന്ന് 128 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. ഓപണർ ജേസൺ റോയി 121 പന്തിൽ അഞ്ച് സിക്‌സും 14 ഫോറും സഹിതം 153 റൺസെടുത്തു. ബെയിർസ്‌റ്റോ 51 റൺസെടുത്തു പുറത്തായി.

ജോ റൂട്ട് 21, ബട്‌ലർ 64, ഇയാൻ മോർഗൻ 35 വോക്‌സ് 18 റൺസെടുത്തു. അവസാന ഓവറുകളിൽ പ്ലങ്കറ്റിന്റെ കൂറ്റനടികളും കൂടിയായതോടെ ഇംഗ്ലണ്ട് പടുകൂറ്റൻ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. 9 പന്തിൽ 27 റൺസാണ് പ്ലങ്കറ്റ് നേടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *