മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം; ജയത്തോടെ മടങ്ങാൻ ഇംഗ്ലണ്ടും ബൽജിയവും

  • 37
    Shares

റഷ്യൻ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം. ഇന്ന് രാത്രി 7.30നാണ് ലൂസേഴ്‌സ് ഫൈനൽ നടക്കുന്നത്. വിജയത്തോടെ നാട്ടിലേക്ക് മടങ്ങാനാണ് ഇംഗ്ലണ്ടും ബൽജിയവും ശ്രമിക്കുന്നത്.

ലോകകപ്പ് പ്രതീക്ഷയോടെ എത്തിയെങ്കിലും സെമിയിൽ ഇംഗ്ലണ്ടിന് അടിപതറുകയായിരുന്നു. അതേസമയം കരുത്തരാണെങ്കിലും ബൽജിയത്തിന്റെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. സെമിയിൽ ഫ്രാൻസിനോടാണ് അവർ മുട്ടുകുത്തിയത്.

സെമിയിൽ കളിച്ച ടീമിൽ നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെയാകും ഇംഗ്ലണ്ട് ലൂസേഴ്‌സ് ഫൈനലിലും ഇറങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ ബൽജിയവും ഇംഗ്ലണ്ടും നേർക്കുനേർ വന്നപ്പോൾ ഒരു ഗോളിന് ബൽജിയം വിജയിച്ചിരുന്നു

ബൽജിയത്തിന്റെ സുവർണ തലമുറക്ക് മൂന്നാം സ്ഥാനമെങ്കിലും ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനാകില്ല. ഇതിനാൽ തന്നെ വാശിയേറിയ മത്സരം തന്നെ ഇന്ന് കാണാനാകും. ലുക്കാക്കു, ഹസാർഡ്, ഡിബ്രൂയിൻ തുടങ്ങിയ പ്രമുഖർ ആദ്യ ഇലവനിലുണ്ടാകും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *