Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ഇംഗ്ലണ്ട് ലോകകപ്പ് സാധ്യതാ ടീം പ്രഖ്യാപിച്ചു

england provisional-squad

Sports

ഇംഗ്ലണ്ട് ലോകകപ്പ് സാധ്യതാ ടീം പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് ലോകകപ്പ് സാധ്യതാ ടീം പ്രഖ്യാപിച്ചു. പ്രീമിയർ ലീഗിലെ പ്രമുഖ താരങ്ങളെല്ലാം ഉൾപ്പെട്ടതാണ് ഇംഗ്ലണ്ട് ടീം. 23 അംഗ സ്‌ക്വാഡിനെയും ഒപ്പം 5 സ്റ്റാൻഡ് ബൈ ലിസ്റ്റുമാണ് സൗത്‌ഗേറ്റ് ഇന്ന് പ്രഖ്യാപിച്ചത്. ടോട്ടൻഹാമിൽ നിന്നാണ് കൂടുതൽ താരങ്ങൾ ടീമിൽ ഇടം പിടിച്ചത്. അഞ്ചു ടോട്ടൻഹാം താരങ്ങളാണ് ടീമിൽ ഉള്ളത്. ട്രിപ്പിയ, ഡാനി റോസ്, ഡെലി അലി, എറിക് ഡയർ, ഹാരി കെയിൻ എന്നിവരാണ് ടോട്ടൻഹാമിൽ നിന്ന് ടീമിൽ ഇടം പിടിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും നാലു വീതം താരങ്ങൾ ടീമിലെത്തി. സിറ്റിയിൽ നിന്ന് വാൽക്കർ, സ്റ്റോൺസ്, ഡെൽഫ്, സ്റ്റെർലിങ് എന്നീ താരങ്ങളും യുണൈറ്റഡിൽ നിന്ന് ജോൺസ്, യങ്, ലിംഗാർഡ്, റാഷ്‌ഫോർഡ് എന്നിവരും ടീമിലെത്തി. ടീമിലെ പ്രധാന അഭാവങ്ങൾ ജാക്ക് വിൽഷിയർ, ഷെൽവി, ലൂക്ക് ഷോ തുടങ്ങിയവരാണ്.

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top