ഇന്ത്യക്ക് വീണ്ടും തോൽവി; ഇംഗ്ലണ്ട് 4-1ന് പരമ്പര സ്വന്തമാക്കി

  • 35
    Shares

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് തോൽവി. 118 റൺസിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. 464 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 345 റൺസിന് എല്ലാവരും പുറത്തായി. കെ എൽ രാഹുലും റിഷഭ് പന്തും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 204 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയിരുന്നു

ജയത്തോടെ ഇംഗ്ലണ്ട് 4-1ന് പരമ്പര സ്വന്തമാക്കി. അലിസ്റ്റർ കുക്കിന് വമ്പൻ യാത്രയയപ്പ് നൽകാനും ഇംഗ്ലീഷ് താരങ്ങൾക്ക് സാധിച്ചു. അഞ്ചാം ദിനത്തിൽ രാഹുലും പന്തും ചേർന്ന് ക്രീസിൽ സ്‌കോർ ഉയർത്തിയപ്പോൾ ഇന്ത്യ അവിശ്വസനീയമായ ജയത്തിലേക്ക് പോകുമെന്ന് പ്രതീതി ജനിപ്പിച്ചതാണ്. ഒരു ഘട്ടത്തിൽ 5ന് 325 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. പന്തും രാഹുലും തൊട്ടടുത്ത പന്തുകളിൽ മടങ്ങിയതോടെ ഇന്ത്യ 345ന് എല്ലാവരും പുറത്താകുകയായിരുന്നു

കെ എൽ രാഹുൽ 149 റൺസും പന്ത് 114 റൺസുമെടുത്തു. അവസാന ദിനം നാനൂറിന് മുകളിൽ റൺസ് ജയിക്കാൻ വേണമെന്ന നിലയിലും പോരാട്ടവീര്യം കാഴ്ച വെച്ചാണ് കീഴടങ്ങിയതെന്ന് ഇന്ത്യക്ക് ആശ്വസിക്കാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *