കോഹ്ലിയുടെ പോരാട്ട വീര്യത്തിനും രക്ഷിക്കാനായില്ല; ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം

  • 74
    Shares

ബിർമിംഗ്ഹാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 31 റൺസിന്റെ ജയം. വിജയലക്ഷ്യമായ 194 റൺസ് തേടിയിറങ്ങിയ ഇന്ത്യ നാലാം ദിനം 162 റൺസിന് എല്ലാവരും പുറത്തായി. ഇന്ന് 5 വിക്കറ്റ് നഷ്ടത്തിൽ മത്സരം ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ ദിനേശ് കാർത്തിക്കിനെ നഷ്ടപ്പെട്ടു.

വിരാട് കോഹ്ലി 51 റൺസുമായി ക്രീസിൽ പൊരുതിയെങ്കിലും സ്‌കോർ 141ൽ നിൽക്കെ വീണു. പിന്നാലെവന്ന ഷമി പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യ 8ന് 141 എന്ന നിലയിലേക്ക് വീണു. ഇഷാന്ത് ശർമ 11 റൺസെടുത്തു. വാലറ്റത്തെ കൂട്ടുപിടിച്ച് ജയമുറപ്പിക്കാനുള്ള ഹാർദിക് പാണ്ഡ്യയുടെ ശ്രമവും വിജയിച്ചില്ല. പാണ്ഡ്യ 31 റൺസുമായി പത്താമനായി മടങ്ങി

ഒന്നാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് 287 റൺസാണ് എടുത്തത്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 274 റൺസിന് എല്ലാവരും പുറത്തായി. 13 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് 180ന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് മുന്നിൽ ഇതോടെ 194 റൺസിന്റെ വിജയലക്ഷ്യമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകർന്നടിയുകയായിരുന്നു

നാല് വിക്കറ്റെടുത്ത ബെൻ സ്‌റ്റോക്‌സാണ് ഇന്ത്യയുടെ നട്ടെല്ല് ഒടിച്ചത്. ജയിംസ് ആൻഡേഴ്‌സൺ, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. കുറാൻ, റാഷിദ് എന്നിവർ ഓരോ വിക്കറ്റും നേടി

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *