റെക്കോർഡുകളുടെ തോഴനായി ഫഖർ സമാൻ; ഏകദിനത്തിലെ അപൂർവ റെക്കോർഡും സ്വന്തം

Loading...
  • 561
    Shares

അന്താരാഷ്ട്ര ക്രിക്കറ്റിലെ പുത്തൻ താരോദയമാണ് പാക് ഓപണർ ഫഖർ സമാൻ. ചെറിയ കാലം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത് നിരവധി റെക്കോർഡുകളാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏകദിനത്തിലെ പാക്കിസ്ഥാന്റെ ആദ്യ ഡബിൾ സെഞ്ച്വറി നേട്ടം ഫഖർ സമാനാണ് സ്വന്തമാക്കിയത്. ഇതോടെ ഒരു പാക് താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ സയ്യിദ് അൻവറിനെ മറികടന്ന് സമാൻ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ പുതിയൊരു റെക്കോർഡ് കൂടി സമാൻ തന്റെ പേരിൽ കൂട്ടിച്ചേർക്കുകയാണ്

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ബാറ്റ്‌സ്മാനമെന്ന റെക്കോർഡ് ഇനി ഫഖർ സമാന് സ്വന്തമായി. പതിനെട്ട് ഇന്നിംഗ്‌സുകളിൽ നിന്നാണ് ഫഖർ 1000 റൺസ് നേടിയത്. വിവിയൻ റിച്ചാർഡ്‌സ്, കെവിൻ പീറ്റേഴ്‌സൺ, ക്വിന്റൺ ഡികോക്ക്, ബാബർ അസം എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഫഖർ തിരുത്തിയത്. ഇവരെല്ലാം 21 ഇന്നിംഗ്‌സുകളായിരുന്നു 1000 റൺസ് തികച്ചത്.

സിംബാബ് വെക്കെതിരായ അഞ്ചാം ഏകദിനത്തിൽ 20 റൺസ് പിന്നിട്ടപ്പോഴാണ് ഫഖർ ഏകദിനത്തിൽ 1000 റൺസ് സ്വന്തമാക്കിയത്. മത്സരത്തിൽ 83 പന്തുകളിൽ നിന്ന് 85 റൺസാണ് താരം നേടിയത്.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഏറ്റവുധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഫഖർ സമാന് സ്വന്തമാക്കി. അഞ്ച് മത്സരങ്ങളിൽ നിന്നായി 515 റൺസാണ് സമാൻ നേടിയത്. സിംബാബ് വെ നായകൻ ഹാമിൾട്ടൺ മസക്ഡ്‌സ കെനിയക്കെതിരായ പരമ്പരയിൽ നേടിയ 467 റൺസിന്റെ റെക്കോർഡാണ് സമാൻ സ്വന്തമാക്കിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *