ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

  • 54
    Shares

ഫിഫയുടെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്കാ മോഡ്രിച്ചിന്. ക്രിസ്റ്റിയാനോ റൊണാൾഡോ, മുഹമ്മദ് സലാഹ് എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ച് ഈ നേട്ടം സ്വന്തമാക്കിയത്. 2008 മുതൽ റൊണാൾഡോയും മെസ്സിയും മാറി മാറി കയ്യടിക്കി വെച്ചിരുന്ന പുരസ്‌കാരമാണിത്

2008 മുതൽ അഞ്ച് തവണ വീതം മെസ്സിയും റൊണാൾഡോയും ഫിഫ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ അവസാന പട്ടികയിലും റൊണാൾഡോ എത്തിയിരുന്നു. പക്ഷേ മെസ്സിക്ക് അവസാന മൂന്നിൽ പോലും ഇടം നേടാൻ സാധിച്ചില്ല. 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് മെസി അന്തിമ പട്ടികയിൽ ഇടം നേടാനാകാതെ പോകുന്നത്.

മെസ്സിയും റൊണാൾഡോയും ചടങ്ങിൽ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി. കഠിനധ്വാനത്തിലൂടെ സ്വപ്‌നം സഫലമാകുമെന്ന് വ്യക്തമായതായി അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് മോഡ്രിച്ച് പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *